കാലവര്‍ഷം കനത്തതോടെ പുന്നോല്‍, പെട്ടിപ്പാലം ലിമിറ്റ് ഭാഗങ്ങളില്‍ കടലേറ്റം രൂക്ഷമായി; പെട്ടിപ്പാലം കോളനി നിവാസികൾ ആശങ്കയിൽ

തലശ്ശേരി: കാലവര്‍ഷം കനത്തതോടെ പുന്നോല്‍, പെട്ടിപ്പാലം ലിമിറ്റ് ഭാഗങ്ങളില്‍ കടലേറ്റം രൂക്ഷമായി. പല വീടുകളിലും കടല്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു. കടലാക്രമണം തടയാന്‍ ആറു പുലിമുട്ടുകള്‍ നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ രണ്ടു പുലിമുട്ടുകള്‍ മാത്രമാണുള്ളത്. രൂക്ഷമായ കടലാക്രമണം തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പിഞ്ചു കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ഒരു പാട് കുടുംബങ്ങൾ താമസിക്കുന്ന പെട്ടിപ്പാലം കോളനിയിൽ കാലവർഷം കനത്തതോടെ ഭീതിയോടെയാണ് അവർഅവിടെ കഴിയുന്നത്. പുന്നോൽ പെട്ടിപ്പാലം കോളനി ഒരുപാട് കാലം ആളുകൾ മാലിന്യത്തിന്റെ ദുർഗന്ധം സഹിച്ച് ജീവിച്ച സ്ഥലമാണ്. അവർക്ക് അതിൽ നിന്ന് ഒരു ചെറിയ രീതിയിൽ എങ്കിലും ആശ്വാസം കിട്ടിയപ്പോൾ ഇപ്പോൾ കടൽക്ഷോഭത്തിന്റെ ഭീഷണിയിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: