കണ്ണൂരിൽ യുവതി മരിച്ച സംഭവം: ബന്ധുക്കൾ പരാതി നൽകി

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പോലീസ് അന്വേഷിക്കും. അഞ്ചുകണ്ടിയിലെ വി കെ റോഷിത (32) ആണ് മരിച്ചത്.
മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭർത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കണ്ണൂർ എ സി പി ടി കെ രത്നകുമാറിനാണ് അന്വേഷണ ചുമതല.
യുവതിയുടെ ആഭരണങ്ങൾ വില്പന നടത്തിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുക.