ഗൃഹപ്രവേശന തലേദിവസം ഗൃഹനാഥന് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍ : ഗൃഹപ്രവേശനം നടക്കേണ്ട തലേദിവസം ഗൃഹനാഥന് കുഴഞ്ഞുവീണുമരിച്ചു. പള്ളിപ്രം കോളനിയിലെ പരേതരായ കുഞ്ഞിരാമന്-നാണി ദമ്പതികളുടെ മകന് ചിത്രനാ(56)ണ് മരണമടഞ്ഞത്. ഞായാറാഴ്ചയായിരുന്നു ചിത്രന് പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശനം നടക്കേണ്ടിയിരുന്നത്.
പുതിയ വീട്ടില്‍ താമസിക്കാനുള്ള അവസാന ഒരുക്കത്തിലാണ് ചിത്രന് കുഴഞ്ഞുവീണുമരിച്ചത്. ഉടന്നാട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തളാപ്പ് എ.കെ.ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അറിയപ്പെടുന്ന കലാകാരനും ഗാനമേള, നാടകം തുടങ്ങിയ കലാപരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ചിത്രന്.
തബല, ട്രിപ്പിള്‍ ജാസ് എന്നിവകൈക്കാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധനായിരുന്നു. ഭാര്യ:സുധ. മക്കള്‍: അതുല്‍, അക്ഷയ്. അനുവിന്ദ്. സഹോദരങ്ങള്‍: സുരേഷ്ബാബു, ബൈജു, ശ്രീജ.