വായനാക്കൂട്ടം പരിപാടിക്ക് തുടക്കമായി

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സമഗ്ര ശിക്ഷ കേരളം, മാടായി ബി ആർ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വായനാക്കൂട്ടം ജില്ലാതല ഉദ്ഘാടനം നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര നിർവഹിച്ചു. മാടായി ബി ആർ സിയിൽ നടന്ന ചടങ്ങിൽ കണ്ണൂർ എസ് എസ് കെ ഡി പി സി, ഇ സി വിനോദ് അധ്യക്ഷനായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, മാടായി ബിആർസി ബിപിസി എം വി വിനോദ്കുമാർ, ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, ഫോക്ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, ജിനേഷ് കുമാർ എരമം, എരിപുരം പബ്ലിക് ലൈബ്രറി പ്രതിനിധി കെ ശ്രീനിവാസൻ, എ വി പവിത്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ ബി ആർ സികൾ കേന്ദ്രീകരിച്ചാണ് വായനക്കൂട്ടം പരിപാടി നടക്കുക. എഴുത്തുകാരായ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെ പങ്കെടുക്കും.