പഴയങ്ങാടി സബ് ട്രഷറി കെട്ടിടോദ്ഘാടനം 21ന്



പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം ജൂൺ 21ന് രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. 4150 ച.മീ വിസ്തീർണത്തിൽ രണ്ടു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കിയത്. 2.43 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇടപാടുകാർക്ക് മികച്ച സേവനം നൽകാനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്.  ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്. 39 വർഷമായി മാടായി ബാങ്കിന്റെ വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: