യൂത്ത് കോൺഗ്രസ് DYSp ഓഫീസ് മാർച്ചിൽ സംഘർഷം, 7 പേർക്ക് പരിക്ക്

പയ്യന്നൂർ: ഗാന്ധി മന്ദിരം തകർത്ത് ഗാന്ധി പ്രതിമയുടെ തല വെട്ടിയ സംഭവംദേശീയ തലത്തിൽ പോലും പ്രതിഷേധവും വിമർശനത്തിനുമിടയാക്കിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഡിവൈ.എസ്.പി.ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്, കെ.എസ്.യു.പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സ്റ്റേഷന് മുന്നിൽ പോലീസ് തീർത്ത ബാരിക്കേഡ് മറിക്കടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. പോലീസ് ലാത്തിചാർജിൽ ഏഴോളം പ്രവർത്തകർക്ക് പരിക്കേറ്റു യൂത്ത് കോൺഗ്രസ്, കെഎസ്.യു നേതാക്കളായ ആകാശ് ഭാസ്കരൻ ,നവനീത് നാരായണൻ മഹിത മോഹൻ, പ്രണവ്, ഗോകുൽ ഗോപി തുടങ്ങി ഏഴോളം പ്രവർത്തകർക്കാണ് പരിക്കേറ്റത്
ഇന്ന് രാവിലെ ടൗണിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. സ്റ്റേഷൻമാർച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.സി.നാരായണൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു നേതാവ് ആകാശ് ഭാസ്കരൻ സ്വാഗതം പറഞ്ഞു.ശ്രീനിഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പോലീസ് ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ലാത്തിചാർജ് നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: