പാനൂർ വാഴമലയ്ക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

പാനൂർ:ബൈക്കപകടത്തിൽ + 2 വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കല്ലിക്കണ്ടിയിലെ എയ്യംകെട്ടിൽ ജാസ്മിന്റെ മകൻ സിയാദാണ് (18) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വാഴമല പാത്തിക്കൽ റോഡിലാണ് അപകടം. ഉടൻ കുന്നോത്തുപറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചു. കൂടെയുള്ള സുഹൃത്ത് സാരമില്ലാത്ത പരുക്കുകളോടെ രക്ഷപ്പെട്ടു.
വാഴമലയിൽ പോയ സുഹൃത്തുക്കളുടെ കാറിലെ ഇന്ധനം തീർന്നതിനാൽ അവർക്ക് സിയാദ് ഇന്ധനവുമായി പോകും വഴിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
സിയാദിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ട്.