കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്ന് പിടിച്ചു. അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് ചെങ്ങള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫിൽനിന്നാണ് 899 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ ജാമ്യത്തിൽ വിട്ടു. കസ്റ്റംസ് അസി. കമ്മിഷണർ ടി.പി.മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ, ഹവിൽദാർ ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: