ഏഴ് ലോറിയും ജെ.സി.ബി.യും കസ്റ്റഡിയിൽ

തലശ്ശേരി: മൊകേരി നവോദയക്കുന്നിലെ ചെങ്കൽപ്പണയിൽ സബ് കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആറ് ലോറിയും ജെ.സി.ബി.യും കസ്റ്റഡിയിലെടുത്തു. അനധികൃതമായി ചെങ്കല്ല് ശേഖരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ പരിശോധന നടത്തിയത്. രേഖകളില്ലാതെ കരിങ്കല്ല് കയറ്റി വന്ന ലോറി മാനന്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് ജൂനിയർ സുപ്രണ്ട് ദിലീപ് കിനാത്തി, റിയേഷ്കുമാർ, എൻ.പ്രസാദ്, എ.എൽ.രാജേഷ്, അശ്വിൻ, സരിൻ എന്നിവർ നേതൃത്വം നൽകി.