ലോക്ക് ഡൗൺ ഇളവിൽ നിന്നും ആരാധനാലയങ്ങളെ ഒഴിവാക്കിയ നടപടി: മുസ്ലിം ലീഗ് ശാഖാതല പ്രതിഷേധം താക്കീതായി

കണ്ണൂർ: ലോക്ക് ഡൗൺ ഇളവിൽ നിന്നും ആരാധനാലായങ്ങളെ ഒഴിവാക്കിയ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ശാഖാവാർഡ് തലത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു. ജില്ലാതല ഉൽഘാടനംസംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി..കെ.അബ്ദുൽ ഖാദർ മൗലവി താണ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താണയിലെ വഖഫ് ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉൽഘാടനം ചെയ്തു കൊണ്ട് നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി കല്ലായി ശാഖാ കമ്മറ്റിയുടെ പ്രതിഷേധ പരിപാടിയിലും
പങ്കാളിയായി.
പയ്യന്നുർ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരി ഉൽഘാടനം ചെയ്തു.ജില്ലാ ഭാരവാഹികളായ
വി.പി. വമ്പൻ, അഡ്വ.എസ്.മുഹമ്മദ്, എൻ.എ അബൂബക്കർ മാസ്റ്റർ ,ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി.മുഹമ്മദലി ഹാജി, അഡ്വ.കെ.എ.ലത്തീഫ് ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ റഹീം എന്നിവരും വിവിധ മണ്ഡലം ഭാരവാഹികളും അവരവരുടെ ശാഖകളിലെ പ്രതിഷേധ പരിപാടികളിൽ പങ്കാളികളായി. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മുസ്ലിം ലീഗ് ജില്ലയിലെ മുഴുവൻ ശാഖകളിലും നീതി നിഷേധത്തിന്നെതിരെ നടത്തിയ പ്രതിഷേധം ഭരണാധികാരികൾക്കുള്ള താക്കീതായി മാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: