കണ്ണൂരിൽ ഇന്ന് 4 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ കുട്ടികൾ

കണ്ണൂർ : ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മാടായി ,കോട്ടയംമലബാർ ,വേങ്ങാട് സ്വദേശികളായ 4 പേർക്ക് . ഇവരെല്ലാം വിദേശത്ത് നിന്നും തിരികെ എത്തിയവരാണ് .നാലും ,ഒൻപതും വയസുള്ള കുട്ടികൾക്കും രോഗബാധ ഉണ്ടായി.

മാടായി സ്വദേശിയായ 26 വയസുകാരിക്കാണ് രോഗബാധ ഉണ്ടായത്.ഇവർ ഈ മാസം പത്തിന് ദമാമിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്.കോട്ടയം മലബാർ സ്വദേശികളായ നാലും ,ഒൻപതും വയസുള്ള കുട്ടികളാക്കാണ് രോഗബാധ ഉണ്ടായത്. ഇവർ ഈ മാസം പതിമൂന്നാം തീയ്യതി ദുബൈയിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. മുപ്പതുകാരനായ വേങ്ങാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ കുവൈറ്റിൽ നിന്നും പന്ത്രണ്ടാം തീയ്യതിയാണ് കരിപ്പൂർ വിമാനത്താവളം വഴി കണ്ണൂരിൽ തിരികെ എത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: