കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി; രോഗം പകർന്നതെങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്ധ സംഘം

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ ചികില്‍സയിലുണ്ടായിരുന്ന എക്സൈസ് ഡ്രൈവറാണ് മരിച്ചത്. പടിയൂർ സ്വദേശി കെപി. സുനിൽ ആണ് മരിച്ചത്. 28 വയസായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചു. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.

ഈ മാസം മൂന്നാം തിയതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: