കണ്ണൂരിൽ നിരീക്ഷണത്തിലിരുന്ന സൈനികനടക്കം രണ്ടു പേർ ബൈക്കപകടത്തിൽ മരിച്ചു

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂർ മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ വൈശാഖ് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വീട്ടുമതിലില്‍ ചെന്ന് ഇടിക്കുകയായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: