ബിനോയ്‌ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കും

കണ്ണൂര്‍ : ലൈംഗികാരോപണത്തിന് ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ യുവതിക്കെതിരെ കേരളാ പൊലീസ് കേസെടുക്കും. യുവതി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ബിനോയ് കൊടിയേരി ഏപ്രിലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാണു പൊലീസ് നീക്കം. ബിനോയ് കോടിയേരിയുടെ പരാതി ലഭിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഏപ്രിലിലാണു പരാതി ലഭിച്ചത്. ഐജിക്കു ലഭിച്ച പരാതി എസ്പിക്കു കൈമാറി. അന്വേഷണ പരിധി സംബന്ധിച്ച സംശയത്തില്‍ നടപടിയെടുത്തില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നതിനാലും അന്വേഷണം നടന്നില്ലെന്നാണു വിശദീകരണം. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നല്‍കിയത്.അതേസമയം, കേരള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്കെതിരായ പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. വ്യക്തിപരമായ കേസായതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും യച്ചൂരി വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: