പീഡനക്കേസ് ബ്ലാക്ക് മെയിലിംഗ് ; ബിനോയ്

തനിക്കെതിരായ പീഡന പരാതി ബ്ലാക്ക് മെയിലിങ്ങെന്ന് ബിനോയ് കോടിയേരി. ഇവര്‍ തനിക്കെതിരെ നേരത്തെയും പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകനുമായി ആലോചിച്ച്‌ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി.വസ്തുതക്ക് നിരക്കാത്ത വാര്‍ത്തയാണിത്. ആറുമാസം മുൻപ് ഇവര്‍ ഒരു കത്ത് നല്‍കിയിരുന്നു. അതില്‍ അഞ്ചുകോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഞാനവരെ കല്യാണം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കവെയാണ് ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ വരുന്നത്. ഇതിനെ നിയമപരമായി തന്നെ നേരിടും ബിനോയ് കൊടിയേരി.കൂട്ടിച്ചേര്‍ത്തു.എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തില്‍ അവരെ താന്‍ വെല്ലുവിളിച്ചിരുന്നതാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഇന്നത് തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ട്. ആ പറയുന്ന കാര്യങ്ങളിലൊന്നും അവര്‍ വരുന്നില്ല. ഒരു ബ്ലാക്ക് മെയിലിംഗ് മൂഡിലാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുള്ളതായി അറിയില്ലെന്നും ബിനോയ് പ്രതികരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: