വാട്ട്‌സ്ആപ്പിലേ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളിക്ക് അംഗീകാരം

വാട്സ്ആപ്പിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥിയ്ക്ക് ഫെയ്സ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം അംഗീകാരവും

പാരിതോഷികവും. വാട്സ്ആപ്പ് ചാറ്റ് വഴി അയക്കുന്ന കോൺടാക്റ്റ് ഫയലുകളുപയോഗിച്ച് മറ്റൊരാളുടെ ഫോണിനെ പ്രവർത്തനരഹിതമാക്കാൻ സാങ്കേതിക വിദഗ്ദനായ ഒരു കുറ്റവാളിയ്ക്ക് സാധിക്കുമെന്നാണ് എറണാകുളം മരട് സ്വദേശിയായ പ്രതീഷ് പി നാരായണൻ എന്ന 20 വയസുകാരൻ കണ്ടെത്തിയത്.ഏപ്രിലിലാണ് വാട്സ്ആപ്പിലെ ഈ സുരക്ഷാ പ്രശ്നം പ്രതീഷ് ഫെയ്സ്ബുക്ക് അധികൃതരെ അറിയിച്ചത്. പിന്നീട് രണ്ട് മാസമെടുത്തു പ്രശ്നം പരിഹരിക്കാൻ.
ഒരു അക്രമി കോൺടാക്റ്റ് ഫയലുകൾ വഴി പേലോഡ് ( payload) എന്ന് വിളിക്കുന്ന വലിയ അളവിലുള്ള രഹസ്യ കാരക്ടറുകൾ മറ്റൊരാൾക്ക് അയയ്ക്കുന്നു. സന്ദേശം ലഭിക്കുന്നവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ കാണുമെങ്കിലും അത് എന്താണെന്ന് അറിയാൻ കഴിയില്ല. അപ്പോഴേക്കും കോൺടാക്റ്റ് ഫയലിലുള്ള പേ ലോഡ് വായിക്കാൻ കഴിയാതെ ഫോൺ പ്രവർത്തന രഹിതമായിട്ടുണ്ടാവും. ചിലപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആവും. പിന്നീട് ഫോൺ റീസ്റ്റാർട്ട് ചെയ്ത് വാട്സ്ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്തെങ്കിൽ മാത്രമേ വാട്സ്ആപ്പ് തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: