DYFI പ്രസ്ഥാനത്തിന്റെ കണ്ണുർ ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തിന്റെ മണ്ണ്

ഇരിട്ടി: DYFI പ്രസ്ഥാനത്തിന്റെ കണ്ണുർ ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തിന്റെ മണ്ണ്. ഒക്ടോബർ മാസം 4,5,6 തിയതികളിൽ ഇരിട്ടിയിൽ വച്ചു നടക്കുന്ന DYFI കണ്ണൂർ ജില്ലാ സമ്മേളനത്തിലേക്കാവശ്യമായ എല്ലാ ഭക്ഷ്യ വസ്തുകളും ഉൽപാദിപ്പിക്കുവാൻ ഇരിട്ടി ബ്ലോക്ക് കമ്മിറ്റി തിരുമാനിച്ചിട്ടുണ്ട്. നെല്ലുൾപ്പെടെ എല്ലാത്തരം പച്ചക്കറികളും ജൈവ കൃഷി ചെയ്ത് ഉൽപാദിപ്പിക്കും മത്സ്യവും മാംസ്യവും വിവിധ പ്രദേശങ്ങളിൽ ഉൽപാദിപ്പിക്കും. പരമ്പരാഗത കാർഷിക മേഖലയായ ഇരിട്ടിയുടെ കരുത്ത് വിളിച്ചോതുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദന പരിപാടിയുടെ ഉദ്ഘാടനം പായം വയലിൽ നെല്ല് വിളയിക്കാനാവശ്യമായ ഞാറ് നട്ടു കൊണ്ട് DYFI മുൻ ജില്ലാ സെക്രട്ടറി സ:ബിനോയ് കുര്യൻ നിർവഹിച്ചു.പായം പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സക്കീർ ഹുസൈൻ മറ്റ് DYFI നേതാക്കളും പങ്കെടുത്തു.

error: Content is protected !!
%d bloggers like this: