കണ്ണൂരിലെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; 14 പേർ പിടിയിൽ

കണ്ണൂരിലെ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 34,000 രൂപയുമായി 14 അംഗ ചൂതാട്ട സംഘത്തെ ടൗൺ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും കസ്റ്റഡിയിൽ എടുത്തു. മെലെചൊവ്വയിലെ പ്രശസ്തമായ ഇലക്ട്രോണിക്ക് കടക്ക് സമീപത്തെ വീട്ടിൽ ഇന്നലെ രാത്രി ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരിയും സംഘവും നടത്തിയ പരിശോധനയിലാണ് ചൂതാട്ട സംഘം കുടുങ്ങിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ എത്തിചൂതാട്ടം നടത്തുന്ന സംഘമാണ് പിടിയിലായത്.കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ ഈ വീട്ടിൽ വച്ച് ഇതേ സംഘത്തിൽപ്പെട്ടവരെ ചൂതാട്ടത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ഈ സംഘം ഇന്നലെ ഇവിടെ ഒത്തുകൂടിയ രഹസ്യവിവരത്തെ തുടർന്ന് പോലിസ് പരിശോധിക്കുകയായിരുന്നു. എടക്കാട് സ്വദേശികളായ പി.രാധാകൃഷ്നൻ, കെ.വി ചന്ദ്രബാബു, മാവിലായി സ്വദേശി വി.കെഅശോകൻ, കടാച്ചിറ സ്വദേശികളായ കെ.സനിൽകുമാർ, പി.പി പ്രജിത്ത്.സി.ഷമൽ കുമാർ, എ.വി.ശരത് കുമാർ, പി.വിപിൻ.ആലക്കോട് പാത്തൻ പാറ സ്വദേശി എ.ഹാശീഷ്, എം പി മുസ്തഫ കലായി, മുഹമ്മദ് വളപ്പട്ടണം, എഡ് വേർഡ് ആൻഡ്രൂസ് അഴിക്കോട്, രഞ്ചൻ നാഥൻ കണ്ണൂർ ടൗൺ, മുസ്തഫ വി.എ.കണ്ണൂർ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എടക്കാട് സ്വദേശി രാധാകൃഷ്ണനാണ് സംഘ തലവൻ.

error: Content is protected !!
%d bloggers like this: