വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു ബംഗ്ലാദേശി യുവതിയെ വിവാഹം ചെയ്‌തു ഉപേക്ഷിച്ച യുവാവ്‌ അറസ്‌റ്റില്‍

കൊച്ചി: വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ വിവാഹം

ചെയ്‌ത്‌ ഉപേക്ഷിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. മാവേലിക്കര ചുനക്കര ഐരൂര്‍ പൊന്നാലയം വീട്ടില്‍ ലിപിനാ(29)ണ്‌ അറസ്‌റ്റിലായത്‌. ബംഗ്ലാദേശി യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ പ്രതിക്കെതിരേ കേസ്‌ എടുത്തത്‌.
2014-ലാണു വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ബംഗ്ലാദേശി സ്വദേശിനിയെ പ്രതി ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്‌. അതേ കാലയളവില്‍തന്നെ സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ ഇയാള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചു. പിന്നീട്‌ ഭാര്യ ഗള്‍ഫിലേക്ക്‌ പോയി. ഇവര്‍ അയച്ചുകൊടുക്കുന്ന പണംകൊണ്ട്‌ ആഢംബര ജീവിതം നയിച്ച പ്രതി, ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയുമായി കൂടുതല്‍ അടുത്തു.
2017-ല്‍ ധാക്കയിലെത്തി പ്രതി മതം മാറിയ പ്രതി, യുവതിയെ വിവാഹം കഴിച്ചു. കുറച്ചു കാലം അവിടെ താസിച്ചശേഷം യുവതിയെയും മകളെയും കേരളത്തിലേക്കു കൊണ്ടുവന്നു. സമ്പന്ന കുടുംബത്തിലെ അംഗമായ യുവതിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പ്രതി തട്ടിയെടുക്കുകയും കാര്‍ വാങ്ങുകയും ചെയ്‌തു. ഇതിനിടെ പ്രതിയുടെ ആദ്യ വിവാഹത്തെക്കുറിച്ച്‌ യുവതി അറിയുകയും ഇതേചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്‌തു. ബംഗ്ലാദേശി യുവതിയുമായുള്ള വിവാഹക്കാര്യം ആദ്യ ഭാര്യ അറിയുകയും പണം അയയ്‌ക്കുന്നത്‌ നിര്‍ത്തുകയും ചെയ്‌തു. ഇതു പ്രതിയെ കൂടുതല്‍ പ്രകോപിതനാക്കി. തുടര്‍ന്ന്‌ ഇയാള്‍ യുവതിയെയും കുട്ടിയെയും ഫ്‌ളാറ്റില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: