കണ്ണൂരില്‍ പുതിയ ബിയര്‍ ഉല്‍പാദന കേന്ദ്രം തുടങ്ങാൻ സര്‍ക്കാര്‍ അനുമതി

കണ്ണൂർ-വാരം: ശ്രീധരന്‍ ബ്രീവറി പ്രൈവറ്റ് ലിമിറ്റഡിന് പുതിയ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി

നല്‍കി സംസ്ഥാനത്തെ മൂന്നാമത്തെ ബീയര്‍ ഉല്‍പാദന കേന്ദ്രമാണ് കണ്ണൂരിലേത്. പാലക്കാടും, തൃശൂരും ഇത്തരം കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് കണ്ണൂരില്‍ ബീയര്‍ ഉല്‍പാദന കേന്ദ്രം തുടങ്ങുന്നതെന്നും, നിരവധി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രീവറിയാണ് കണ്ണൂരില്‍ സ്ഥാപിക്കുന്നത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: