രുചിപാഠങ്ങളുമായി മാങ്ങാട്ടുപറമ്പ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കഫേശ്രീ ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ട്‌പറമ്പ്‌ ക്യാമ്പസില്‍ രുചിയുടെ പുത്തന്‍ അധ്യായം വിളമ്പുവാന്‍ കഫേശ്രീ.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ

വിവിധ ക്യാമ്പസുകളിലായി മൂന്നാമത്തെ കഫേശ്രീ യൂണിറ്റാണ്‌ മാങ്ങാട്ട്‌പറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. താവക്കരയിലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തും പാലയാട്‌ ക്യാമ്പസിലും കഫേശ്രീ ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ആദ്യഘട്ടത്തില്‍ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പായാണ്‌ കുടുംബശ്രീ ജില്ലാമിഷന്‍ ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മായംകലരാത്ത നാടന്‍ ഭക്ഷണം ലഭ്യമാക്കുക എന്ന കഫേശ്രീയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുകയാണ്‌ സംരഭത്തിന്റെ ലക്ഷ്യം.

കഫേശ്രീയുടെ ഉദ്‌ഘാടനം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ.പി.ഓമന നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ:എം.സുര്‍ജിത്ത്‌ സ്വാഗതം പറഞ്ഞു. സി.ഡിഎസ്‌ ചെയര്‍പേഴ്‌സണ്‍ ഗീത അധ്യക്ഷയായി. ക്യാമ്പസ്‌ ഡയറക്ടറും സിന്‍ഡിക്കേറ്റ്‌ അംഗവുമായ വില്‍സണ്‍, എ.ഡി.എം.സി വാസുപ്രദീപ്‌,സര്‍വ്വകലാശാല സ്റ്റുഡന്റസ്‌ യൂണിയന്‍ ചെയര്‍മ്മാന്‍ ഷിജു.സി.പി തുടങ്ങിയവര്‍ സംസാരിച്ചു.

നിറത്തിനും മണത്തിനും രുചിക്കുമായി ചേര്‍ക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പാചകമാണ്‌ മറ്റ്‌ ഭക്ഷണശാലകളില്‍ നിന്ന്‌ കഫേശ്രീയെ വ്യത്യസ്ഥവും സുരക്ഷിതവുമാക്കുന്നത്‌. ചായയും പലഹാരങ്ങളും ഊണും മിതമായ നിരക്കില്‍ കഫേശ്രീയില്‍ ലഭ്യമാകും. പരിശീലനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ പ്രവര്‍ത്തകരാണ്‌ ക്യാന്റീനില്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ കാറ്ററിംഗ്‌-ഹോട്ടല്‍ മേഖലകളില്‍ മുപ്പതിലധികം സംരംങ്ങള്‍ കുടുംബശ്രീക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: