വിദ്യാർഥികൾ കാലത്തോട് സംവദിക്കാൻ ധാർമിക കരുത്ത് നേടണം:ഇൗലാഫ്

കണ്ണൂർ:ജീവിക്കുന്ന സമൂഹത്തോടും കാലത്തോടും സർഗാത്മകമായി സംവദിക്കുന്നതിനുള്ള ധാർമിക കരുത്ത് നേടാൻ വിദ്യാർഥി സമൂഹം സന്നദ്ധമാവണമെന്ന് കേരളത്തിലെ

വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നുള്ള ജില്ലയിലെ വിദ്യാർഥികളുടെ വേദിയായ ‘ഇൗലാഫ്’ വിദ്യാർഥി സംഗമം ആഹ്വാനം ചെയ്തു.

യൂനിറ്റി െസൻററിൽ നടന്ന സംഗമം ജമാഅത്തെഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കാലഘട്ടം ആശയ പാപ്പരത്തത്തിെൻറയും ജീവിത വൈരുദ്ധ്യത്തിെൻറ സങ്കീർണതകളെ അഭിമുഖീകരിക്കുകയാണെന്ന് എം.കെ.മുഹമമദലി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി. തിൻമകൾ നടമാടുന്ന സാഹചര്യം നേരിടേണ്ടത് വിദ്യാഭ്യാസത്തിലെ ധാർമിക വൽകരണത്തിലൂടെയാണ്. ധാർമിക അടിത്തറയിലൂന്നിയ വിദ്യാഭ്യാസത്തിെൻറ സാഫല്യം അതിെൻറ പ്രയോഗത്തിൽ കൂടിയാവണം. പ്രയോക്താക്കൾ വിദ്യാർഥികളാണെന്നും, സമൂഹത്തിലെ ഏത് രംഗങ്ങളിലും ഇടപഴകുേമ്പാഴും, പ്രതിനിധീകരിക്കുേമ്പാഴും ധാർമികതയുടെ സാക്ഷികളാവണമെന്നും അദ്ദേഹം വിദ്യാർഥികഴെ ഉണർത്തി. തിൻമകളെ ഉൻമൂലനം ചെയ്യേണ്ടത് സർഗാത്കമായ ജീവിത സാക്ഷ്യത്തിെൻറയും സമർപ്പണത്തിെൻറയും പ്രതിരോധം വഴിയാണെന്നും അദ്ദേഹം ഉണർത്തി.

ജമാഅത്തെഇസ്ലാമി ജില്ലാ പ്രസിഡൻറ് യു.പി.സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.െഎ.ഒ.സംസ്ഘാന പ്രസിഡൻറ് സി.ടി.സുഹൈബ്, ജി.െഎ.ഒ.സംസ്ഥാന പ്രസിഡൻറ് അഫീദഅഹമ്മദ്, ജമാഅത്തെഇസ്ലാമി ജില്ലാ വൈസ് പ്രസിഡൻറ് വി.എൻ.ഹാരിസ്, എസ്.െഎ.ഒ.ജില്ലാ പ്രസിഡൻറ് ഫാസിൽഅബ്ദു സ്വാഗതവും പറഞ്ഞു. സഫൂറ നദീർ നന്ദിയും പറഞ്ഞു.വിവിധ കലാലയങ്ങളിൽ കോഴ്സുകൾ പൂർത്തീകരിച്ചിറങ്ങിയവരെ സംഗമം ആദരിച്ചു.

‘വസന്തത്തിലേക്ക്’ സെഷനിൽ ഡൽഹി ക്വിൽ ഫൗണ്ടേഷൻ ഡയരക്ടർ കെ.കെ.സുഹൈൽ ക്ലാസെടുത്തു. ‘മുെമ്പ പറന്നവർ’ സെഷനിൽ ഇസ്മയിൽ അഫാഫ്, വി.പി.റഷാദ്, ഡോ.മിസ്ഹബ് ഇരിക്കൂർ, ജാസ്മിൻ, ജവാദ്അമീർ, അബ്ദുറഹിമാൻ അസ്ഹരി, എന്നിവർ സംസാരിച്ചു. പി.ബി.എം.ഫർമീസ് മോഡേററ്ററായിരുന്നു. സി.കെ.അബ്ദുൽജബ്ബാർ അധ്യക്ഷത വഹിച്ചു. ആരിഫമെഹബൂബ് സ്വാഗതവും ഷബീർ എടക്കാട് നന്ദിയും പറഞ്ഞു. വൈകീട്ട് ഒാപ്പൺ ഫോറത്തിൽ ജമാഅത്തെഇസ്ലാമി ജില്ലാ പ്രസിഡൻറ് യു.പി.സിദ്ദീഖ് മാസ്റ്റർ, വനിതാവിഭാഗം ജില്ലാ പ്രസിഡൻറ് പി.ടി.പി.സാജിദ, സോളിഡാരിററി ജില്ലാ പ്രസിഡൻറ് കെ.കെ.ഫിറോസ്, ജി.െഎ.ഒ. ജില്ലാ പ്രസിഡൻറ് ആരിഫമെഹബൂബ്, എസ്.െഎ.ഒ.ജില്ലാ പ്രസിഡൻറ് ഫാസിൽഅബ്ദു എന്നിവർ പെങ്കടുത്തു.രാത്രി ഗസൽ പരിപാടിയും അരങ്ങേറി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: