പാലക്കാട് റോഡരികില്‍ യുവാവിന്റെ മൃതദേഹം: സമീപത്ത് സുഹൃത്ത് അവശനിലയില്‍

പാലക്കാട്: പുതുനഗരത്ത് റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ

മറ്റൊരു യുവാവിനെ ബോധരഹിതനായ നിലയിലും കണ്ടെത്തി.

തത്തമംഗലം കുറ്റിക്കാട് പരേതനായ ബേബിയുടെ മകന്‍ ജിതിന്‍ (18) ആണ് മരിച്ചത്. വേട്ടുക്കട കൊശവന്‍മേട് മണികണ്ഠന്റെ മകന്‍ സുമേഷി (20) നെയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറെകാലോടെയാണ് ഇവരെ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. റെയില്‍പാളത്തിന് സമീപത്താണ് സംഭവമെന്നതിനാല്‍ ട്രെയിന്‍ തട്ടിയതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ട്രയിന്‍ തട്ടിയതിന്റെ പരിക്കുകളൊന്നും ഇരുവരുടേയും ശരീരത്തിലില്ല. ഇവരുടെ സമീപത്തു നിന്ന് കഞ്ചാവ് പൊതികളും കണ്ടെടുത്തിട്ടുണ്ട്. മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: