എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

പഴയങ്ങാടി: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പുതിയങ്ങാടി ഇട്ടമ്മലിലെ അൽഅമീൻ (24), ടി.വി. ഇൻഷാക്ക് (23), പുതിയങ്ങാടിയിലെ പി.അസീം (20) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രിമാർക്കറ്റ് റോഡിൽ മുട്ടുക്കണ്ടിയിൽ വെച്ചാണ് മൂന്നു പേരും പോലീസ് പിടിയിലായത്.പ്രതികളിൽ നിന്ന് ലഹരിമരുന്ന് പോലീസ് കണ്ടെടുത്തു.