പുലിയന്നൂരിലെജാനകി ടീച്ചർ കൊലപാതകം വിധി നാളെ

പ്രതികൾ

ചീമേനി: നാടിനെ വിറങ്ങലിപ്പിച്ചപ്രമാദമായ പുലിയന്നൂര്‍ ജാനകി ടീച്ചര്‍ കൊലക്കേസിന്റെ വിധി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സി.കൃഷ്ണകുമാര്‍ നാളെ പ്രസ്താവിക്കും.
2017 ഡിസംബര്‍ 13ന് രാത്രിയാണ് കവര്‍ച്ചക്കിടെയാണ് പുലിയന്നൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ റിട്ട. അദ്ധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടില്‍ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്തുകൊലപ്പെടുത്തിയത്.
ജാനകിയുടെ ഭര്‍ത്താവ് കളത്തേര വീട്ടില്‍ കൃഷ്ണനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അദ്ധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തു നിന്നും 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 92,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്. പുലിയന്നൂര്‍ ചീര്‍ക്കളം വലിയ വീട്ടില്‍ വി.വി.വിശാഖ് (30), ചീര്‍ക്കളംതലക്കാട്ട് വീട്ടില്‍ ടി. ഹരീഷ് (23), ചീര്‍ക്കളം അള്ളറാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (28 ) എന്നിവരാണ് കേസിലെ പ്രതികള്‍. 2019 ഡിസംബറില്‍ തന്നെ കേസിന്റെ വിചാരണ ജഡ്ജിമാരുടെ സ്ഥലമാറ്റവും കൊവിഡു കാലവും കാരണമാണ് വിധി പ്രസ്താവിക്കുന്നത് വൈകിയത്. 212 ഓളം രേഖകളും 54 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ദിനേശനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അന്ന് നീലേശ്വരം സിഐയായിരുന്ന വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: