പഞ്ചായത്ത് RRT വളണ്ടിയർ കാർഡ് ദുരൂപയോഗം; സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂ മാഹി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ബിജെപി ധർണ്ണ സമരം നടത്തി

RRT വളണ്ടിയർ കാർഡ് ദുരൂപയോഗംചെയ്ത സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മയക്ക്മരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കണമെന്നും, കഞ്ചാവ് കടത്തിന് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ന്യൂ മാഹി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ബിജെപി ധർണ്ണ സമരം നടത്തി*

ന്യൂമാഹി: കഞ്ചാവ് കടത്തിന് കൂട്ടുനിന്ന ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി രാജിവെക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ന്യൂ മാഹി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോവിഡ് കാലത്ത് പൊതുജന സഹായാർത്ഥം സന്നദ്ധസേവകർക്കുള്ള പാസ് വഴിവിട്ട രീതിയിൽ അനധികൃതമായി അനർഹരായ പലർക്കും നൽകിയെന്ന് ബിജെപി ആരോപിച്ചു
അത്തരത്തിൽ തരപ്പെടുത്തിയെടുത്ത ഒരു പാസ്സിന്റെ മറവിൽ മുഹമ്മദ് അഷ്മീർ എന്നയാളെ എട്ട് കിലോ കഞ്ചാവുമായി എക്സൈസ് സംഘം രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ തവണ മികച്ച സേവനപ്രവർത്തനങ്ങൾ കാഴ്ചവച്ച ബിജെപിയുടെ ഒരാൾക്ക് പോലും തികച്ചും രാഷ്ട്രീയപ്രേരിതമായി സെക്രട്ടറി പാസ് അനുവദിച്ചു കൊടുത്തില്ല, എന്ന് മാത്രമല്ല ബിജെപിയെ പരമാവധി അകറ്റിനിർത്താൻ മനപ്പൂർവ്വം ശ്രമിക്കുകയുമാണ് സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായ പഞ്ചായത്ത് സെക്രട്ടറി ചെയ്തതെന്ന്ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷൻ കെ. ലിജേഷ് പറഞ്ഞു.

ബിജെപിയുടെ വനിതാ പഞ്ചായത്ത് അംഗം പോലുമറിയാതെ അഞ്ചാം വാർഡിൽ ഇത്തരത്തിൽ അനധികൃതമായി അഞ്ചു പേർക്ക് പാസ്സ് കൊടുക്കുകയും അതു ചോദ്യം ചെയ്തുകൊണ്ട് രേഖാമൂലം രഞ്ജിനി കെ.പി പരാതി നൽകിയിട്ടുമുണ്ട്.

ഒടുവിൽ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് ചർച്ച നടത്തിയെങ്കിലും ബിജെപി പ്രവർത്തകർക്ക് ഇതുവരെയും പാസ് അനുവദിച്ചിട്ടില്ല. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ധർണ്ണ സമരം നടത്തിയത്, അനർഹരായ പലർക്കും പാസ് അനുവദിച്ചു കൊടുക്കുക വഴി കഞ്ചാവ് കടത്താൻ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിൽക്കുകയാണ് ചെയ്തതെന്നും കഞ്ചാവ് വിഷയത്തിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സെക്രട്ടറി രാജി വച്ച് ഒഴിഞ്ഞു പോകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

. ഇതുമായി ബന്ധപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു. നേതാക്കളായ തലശ്ശേരി മണ്ഡലം ഒബിസി മോർച്ച അധ്യക്ഷൻ അനീഷ് കൊളവട്ടത്, തലശ്ശേരി മണ്ഡലം യുവമോർച്ച അധ്യക്ഷൻ പ്രജീഷ് മഠത്തിൽ, ന്യൂ മാഹി പഞ്ചായത്ത് അധ്യക്ഷൻ പ്രേംനാഥ് ചേലോട്ട്, നേതാക്കളായ കെ കെ ബാബുരാജ്, കൊളപ്പുറത്ത് ശശിധരൻ, തൊട്ടേണ്ടെവിടെ രമേശൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
യുവമോർച്ച ജനറൽ സെക്രട്ടറി സുജിൽ ചേലോട്ട്, പ്രതീഷ് എന്നിവർ സംബന്ധിച്ചു.

1 thought on “പഞ്ചായത്ത് RRT വളണ്ടിയർ കാർഡ് ദുരൂപയോഗം; സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂ മാഹി പഞ്ചായത്ത് ഓഫീസിനു മുൻപിൽ ബിജെപി ധർണ്ണ സമരം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: