ആറളത്ത് കോവിഡ് വ്യാപനം രൂക്ഷം – 50 പേരെ പ്രവേശിപ്പിക്കാവുന്ന സി എഫ് എൽ ടി സിയും ട്രയാജ് സെന്ററും ഒരുക്കി അധികൃതർ

ഇരിട്ടി: ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ 50 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന സി എഫ് എൽ ടി സി യും , ട്രയാജ് സെന്ററും അധികൃതർ പ്രവർത്തനക്ഷമമാക്കി. കീഴ്പ്പള്ളി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കേന്ദ്രീകരിച്ചാണ് സി എഫ് എൽ ടി സി തുറന്നത്. ആദ്യദിനംതന്നെ കോവിഡ് പോസിറ്റീവായ വീർപ്പാട് കോളനിയിൽ നിന്നുള്ള രണ്ടുപേരെ ഇവിടെ പ്രവേശിപ്പിച്ചു. മൂന്ന് ഡോക്ടർമാരും , നാല് സ്റ്റാഫ് നേഴ്‌സുമാരും ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യത്തിൽ ഉപയോഗികുന്നതിന് ഓക്‌സിജൻ സിലിണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിൽ ഫാം ഉൾപ്പെടെയുള്ള ആദിവാസി മേഖലയിലടക്കം രോഗവ്യാപനം രൂക്ഷമാണ്.രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുയും ചെയ്തിട്ടുള്ളത്. കീഴ്പ്പള്ളി പി എച്ച് സി യിൽ പ്രവർത്തിച്ചിരുന്ന ട്രയാജിങ്ങ് സേവനമാണ് സി എഫ് എൽ ടി സിയിലേക്ക് മാററിയിരിക്കുന്നത്. എല്ലാദിവസവും 9 മണി മുതൽ 5 മണി വരെയാണ് ട്രെയാജ് സെൻറിന്റെ സേവനം ലഭ്യമാവുക. കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, രോഗം സംശയിക്കുന്നവർ എന്നീ വിഭാഗത്തിൽ പെട്ടവർക്കാണ് ട്രയാജിങ്ങ് സേവനം ലഭിക്കുക. വാർഡുകളിലെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടുള്ള സമയ ക്രിമീകരണം അനുസരിച്ച് വേണം ഇവിടെ എത്താൻ.
ആറളം പഞ്ചായത്തിൽ 344 പേരാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ സമിതി യോഗം പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യ സേവന കടകൾ ഉൾപ്പെടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെ ആക്കി. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ്.നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസിനെയും, ആരോഗ്യ വകുപ്പിന്റെയും പരിശോധനയും ശക്തമാക്കാൻ നിർദ്ദേശമുണ്ട്.
സി. എഫ് എൽ ടി സി യുടേയും , ട്രയാജ് സെന്ററിന്റെയും ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ് നിർവ്വഹിച്ചു. വെസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജോസ് അന്തിയാംകുളം, വത്സ ജോസ് പുത്തൻപുരയ്ക്കൽ, ഇ .സി. രാജു, അംഗങ്ങളായ ഷൈൻ ബാബു, ജെസ്സി ഉമ്മികുഴി, അബ്ദുൾ നാസർ ചാത്തോത്ത്
ഡോ.അമൽജോയ്, പി ആർ ഒ കെ. രേഷ്മ, കെ. വി. ഉത്തമൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: