കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു


പെരുമ്പുന്ന; മണിയാണി കൊട്ടയാട് മടപ്പുര ച്ചാൽ പ്രദേശങ്ങളിൽ ഇന്നലെ രാത്രി കാട്ടാനക്കൂട്ടമെത്തി നിരവധി പേരുടെ കാർഷികവിളകൾ നശിപ്പിച്ചു. വടക്കേ മുളഞ്ഞിനാൽ വർക്കിയുടെ വീട്ടുമുറ്റത്തെത്തി മുപ്പതോളം വാഴകൾ നശിപ്പിച്ചു , മുണ്ടപ്ലാക്കൽ മൻമദൻ, സോമൻ എന്നിവരുടെ തെങ്ങുകൾ നശിപ്പിച്ചിട്ടുണ്ട് മലയോര ഹൈവേ കടന്ന് നമ്പിയോട് ഭാഗത്തേക്ക് നീങ്ങിയ ആനക്കൂട്ടത്തെ രാത്രി2 മണിയോടെ വനപാലകരെത്തി ആറളം ഫാമിലേക്ക് തുരത്തി. മറ്റൊരു ആനക്കുട്ടം പെരുമ്പുന്ന എടത്തൊട്ടി റോഡ് കടന്ന് കൊട്ടയാട് താഴ്‌വാരം റെസിഡെൻസിക്ക് സമീപം വരെയെത്തിയിരുന്നു രാത്രി മൂന്ന് മണിയോടെ വനപാലകരെത്തി അവയെയും ഫാമിലേക്ക് തുരത്തി. രാവിലെ 6 മണിയോടെ മടപ്പുരച്ചാൽ കാത്തിരക്കൂട് ഭാഗത്ത് ആനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: