പുതിയതെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി

പുതിയതെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി. കട പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.

പുലർച്ചെ ആയതിനാലും ഗ്യാസ് ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി. ഇന്നു പുലർച്ചെ 4.15 നാണ് അപകടം. ചേളാരിയിൽ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ഗ്യാസ് ടാങ്കർ ബുള്ളറ്റ് ലോറിയാണ് ചിറക്കൽ ധനരാജ് തീയേറ്ററിന് മുന്നിലെ തലശേരി ഹോട്ടലിലേക്ക് ഇടിച്ചുകയറിയത് . ഹോട്ടൽ പൂർണമായും തകർന്നു . ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് പാല ബൈപാസിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോർന്നിരുന്നു.

1 thought on “പുതിയതെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: