ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ബുധനാഴ്ച മുതൽ അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കാം, യാത്രക്ക് പാസ് വേണ്ട

സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളോടെ ബുധനാഴ്‌ച മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാം. വിവാഹചടങ്ങുകൾ പരമാവധി അൻപത് ആളുകളെ വച്ചും അനുബന്ധ ചടങ്ങുകൾ പത്ത് പേരെ വച്ചും നടത്തുക. മരണാനന്തര ചടങ്ങുകളിൽ ഇരുപത് ആളുകൾക്ക് വരെ പങ്കെടുക്കാം. ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞു കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുക. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. അനുവദനീയമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പാക്കാൻ ഉദ്യോ ഗസ്ഥർക്ക് അധികാരമുണ്ട്. ലോക്ക് ഡൗണിൽ കുടുങ്ങിയവർക്ക് വീടുകളിലേക്ക് തിരിച്ചുപോകാം. ഇരുചക്രവാഹങ്ങളിൽ കുടുംബാംഗം ആണെങ്കിൽ മാത്രം രണ്ട് പേർക്ക് യാത്ര ചെയ്യാം. ഇലക്ട്രീഷ്യന്മാരും ടെക്‌നീഷ്യന്മാരും ട്രേഡ് ലൈസൻസ് കൈവശം കരുതണം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ജില്ല കടന്ന് യാത്ര അനുവദിക്കും. ഇതിനായി പാസിന്റെ ആവശ്യമില്ല. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ടാക്‌സിയിൽ ഡ്രൈവർക്ക് പുറമേ രണ്ട് പേർക്ക് യാത്ര ചെയ്യാം.

മാളുകൾ അല്ലാത്ത ഷോപ്പിംഗ് കോംപ്ലക്സുകളിൽ പകുതി കടകൾ തുറക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: