കേരളത്തിൽ 29 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ 3 പേർക്ക്

ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച 29 പേരിൽ കൊല്ലത്ത് ആറും, തൃശൂരിൽ നാലും തിരുവനന്തപുരത്തും കണ്ണൂരും മൂന്ന് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിൽ രണ്ട് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 21 പേർ വിദേശത്തു നിന്ന് വന്നവരാണ്. ഏഴു പേർ മറ്റ് ജില്ലകളിൽ നിന്ന് വന്നവരാണ്. ഇന്ന് ആർക്കും രോഗമുക്തി ഇല്ല.തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല.

130 പേർ ഇപ്പോൾ ചികിൽസയിലാണ്. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്. ഇന്ന് 127 പേർ ആശുപത്രിയിലെത്തി. ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനൽ‌ സർവയലൻസിന്റെ ഭാഗമായി 5,154 സാംപിളുകൾ ശേഖരിച്ചതിൽ 5082 നെഗറ്റീവായി, 29 ഹോട്സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്സ്പോട്ടുകൾ പുതുതായി വന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: