ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂൾ 1990-91 ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി

ചെറുകുന്ന്: ചെറുകുന്ന് ഗവ: ഗേൾസ് ഹൈസ്കൂൾ 1990-91 ബാച്ച് വിദ്യാർത്ഥി സംഗമം നടത്തി. ഇരുപത്തി എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്. “പാഠം 28 മഴവില്ല്” ടി.വി രജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ട ചടങ്ങിൽ 150ൽ പരംപൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് ആ കാലയളവിലുണ്ടായ അദ്ധ്യാപകർക്ക് പുരസ്കാരവും പൊന്നാടയും അണിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: