തപാൽ വോട്ട് ; സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

പോലീസുകാരുടെ തപാൽ വോട്ട് ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ക്രൈം ബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. ഈ സാഹചര്യത്തിൽ സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. ബാലറ്റ് പേപ്പർ സംബന്ധിച്ചോ ക്രമക്കേട് സംബന്ധിച്ചോ തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന പോലീസുകാരിൽനിന്നും പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിരിക്കുന്നത്. മാധ്യമ വാർത്തകളുടെയും മറ്റുചില പരാതികളുടേയും അടിസ്ഥാനത്തിൽ ആരോപണത്തിന്‍റെ വസ്തുത തേടി ഡിജിപിക്ക് കത്തെഴുതിയതായി കമ്മീഷൻ പറഞ്ഞു. ഇന്റലിജൻസ് എഡിജിപി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ നടപടിക്ക് നിർദ്ദേശിക്കാവുന്നതാണെന്നും വ്യക്തമാക്കിക്കൊണ്ട് ഡിജിപി മറുപടി നൽകിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഡിജിപിക്ക് മറുപടി കത്ത് നൽകിയിരുന്നു. പോലീസുകാരുടെ തപാൽ വോട്ടിൽ നടന്ന ക്രമക്കേട് അന്വേഷിക്കാനാണ് അഭ്യർത്ഥിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ജനാധിപത്യ നിയമം ലംഘിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി ഡിജിപി മറുപടി നൽകി. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐജിക്ക് നിർദ്ദേശം നൽകിയെന്നും 15 ദിവസംകൂടി ആവശ്യപ്പെടുന്ന അന്വേഷണ സംഘത്തിന്‍റെ ഇടക്കാല റിപ്പോർട്ട് നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: