ശിവപുരത്തെ കവർച്ച ; അന്വേഷണം ഊർജിതം

ശിവപുരം മരുവഞ്ചേരിയിൽ പൂട്ടിക്കിടന്ന വീട്ടിൽനിന്ന് പണവും സ്വർണാഭരണവും കവർച്ചനടത്തിയ സംഭവത്തിൽ മാലൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.മരുവഞ്ചേരിയിലെ ബൈത്തുൽ ജൻമയിൽ കെ.ഷെമീറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. പൂട്ടിയിട്ട വീടിന്‍റെ പിൻഭാഗത്തെ ഗ്രിൽസിന്‍റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ച രണ്ടുലക്ഷത്തോളം രൂപയും ഒരു പവന്‍റെ മാലയും രണ്ടു മോതിരവുമാണ് മോഷ്ടിച്ചത്.അലമാരയിലും മേശയിലുമുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്ത് വലിച്ചിട്ടനിലയിലായിരുന്നു. ഭാര്യയുടെ വീട്ടിൽ പോയതിനാൽ വീട് പൂട്ടിയിടുകയായിരുന്നു.എസ്.ഐ. ജീവൻ ജോർജിന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് പരിശോധന നടത്തി. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. ഗ്രിൽസിന്‍റെ പൂട്ട് സമീപത്തെ പറമ്പിൽ ഉപേക്ഷീച്ചനിലയിൽ കണ്ടെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: