ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ ; ഇന്ന് നിശബ്ദ പ്രചാരണം

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.നിശബ്ദ പ്രചാരണത്തിന്റെ സമയമായ ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഉത്തര്‍പ്രദേശി വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്.പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ പതിമൂന്നു വീതം മണ്ഡലങ്ങളിലും ബിഹാറിലും മധ്യപ്രദേശിലും എട്ടു മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ്. ഹിമാചല്‍ പ്രദേശില്‍ നാലും ഝാര്‍ഖണ്ഡില്‍ മൂന്നും ചണ്ഡീഗഡിലെ ഒരു മണ്ഡലവും ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തുംപ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ , ശത്രുഘ്നന്‍ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, സണ്ണി ഡിയോള്‍, എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.