മന്ത്രിസഭാ വാര്‍ഷികാഘോഷം: കണ്ണൂര്‍ നഗരത്തില്‍ പാര്‍ക്കിംഗ് ക്രമീകരണം

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് മെയ് 18ന് നടക്കുന്ന സംസ്ഥാന മന്ത്രിസഭ വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വാഹന പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാനായി തലശ്ശേരി, ഇരിട്ടി, പേരാവൂര്‍, എടക്കാട്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വലിയ വാഹനങ്ങള്‍ കാല്‍ടെക്സ് ജംഗ്ഷന് സമീപം ആളുകളെ ഇറക്കി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിനു മുന്നിലുള്ള മൈതാനത്ത് പാര്‍ക്ക് ചെയ്യണം. പയ്യന്നൂര്‍, തളിപ്പറമ്പ്, ആലക്കോട്, മാടായി, പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ സ്റ്റേഡിയം കോര്‍ണറില്‍ ആളുകളെ ഇറക്കി സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിനു മുന്നിലുള്ള മൈതാനത്ത് പാര്‍ക്ക് ചെയ്യണം. ഔദ്യോഗിക വാഹനങ്ങള്‍ പൊലീസ് മൈതാനത്ത് ട്രാഫിക് സ്റ്റേഷന് സമീപത്ത് പാര്‍ക്ക് ചെയ്യേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: