ചക്കരക്കൽപൊലീസും നിരീക്ഷണം കർശനമാക്കി

പെരളശേരിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി 14 ദിവസം കഴിഞ്ഞതിന് ശേഷം നിരീക്ഷണത്തിൽ നിൽക്കാതെ ചക്കരക്കൽ അടക്കമുള്ള ചില സ്ഥലങ്ങളിൽ ഇറങ്ങിയതായി റിപ്പോർട്ടുണ്ട്.മാർച്ച് 20ന് വിദേശത്ത് വന്ന ഈ വ്യക്തി ഏപ്രിൽ 13നാണ് രോഗലക്ഷണങ്ങളോടെ സ്രവ പരിശോധനയ്ക്ക് ഹാജരായത്.ഈ ദിവസങ്ങൾക്കിടയിൽ വീടിന് പുറത്തുള്ളവരുമായി സമ്പർക്കം കൊണ്ട് രോഗവ്യാപന സാധ്യത ഉണ്ടായേക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് റോഡിലിറങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നുണ്ട്. ചക്കരക്കല്ലിൽ പൊലീസ് ഇപ്പോൾ ബേക്കറി കടകൾ, ഫ്രൂട്സ് കടകൾ എന്നിവയൊക്കെ പൂട്ടിക്കുന്നുണ്ട്,

ചക്കരക്കല്ലിൽ ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിരവധിപേർ എത്തി ചേരുന്നുണ്ടെന്നും പോലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ ആണ് പലരും ഇടപെഴുകുന്നത് എന്ന് ശ്രദ്ധയിപ്പെട്ടത് കൊണ്ട് dysp യുടെ നിർദ്ദേശപ്രകാരം നാളെ മുതൽ പച്ചക്കറികടയും ബേക്കറിയും ,ഫ്രൂട്സ് കടകളും പൂർണമായും അടച്ചിടാനും അനാദികടകൾ കർശന ഉപാധികളോടെ തുറക്കാനും അറിയിപ്പ് കൊടുത്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: