കെ.എം. ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

കണ്ണൂർ : അഴിമതി ആരോപണക്കേസിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ ഇന്ന് രാവിലെ തലശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ചു . ഇതോടെ കെഎം ഷാജിക്കെതിരായ അന്വേഷണത്തിന് തുടക്കമാകും.
2017 – ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിലാണ് അന്വേഷണം . കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതിക്കാരൻ. പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
അതേസമയം നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാൽ ഇതിൽ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നുമാണ് കെ.എം. ഷാജിയുടെ പ്രതികരണം.