കണ്ണൂരിൽ എസ് ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസിന്റെ വിശദീകരണം

16/4/18 തീയ്യതി രാവിലെ യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ കണ്ണൂർ നഗരത്തിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കാൻ മറ്റൊരുകൂട്ടർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പാറാവ് ഡ്യൂട്ടിയിലുണ്ടായ വനിതാ സിവിൽ പോലീസ് ഓഫിസർ ഉൾപ്പടെ 5 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് ഔദ്യോകിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിന് 25 ഓളം പ്രതികളെ നടപടികൾ പൂർത്തിയാക്കി അറസ്റ്റ് ചെയ്തിട്ടുള്ളതാണ് പ്രസ്തുത പ്രതികളെ ബഹു: കോടതി മുമ്പാകെ ഹാജരാക്കുനതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തുന്നതിന് വൈകുന്നേരം 4 മണിയോടെ പോലിസ് അകമ്പടിയോട് കൂടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു രാത്രി 8 മണിയോട് അടുത്തിട്ടും വൈദ്യ പരിശോധന നടപടികൾ പൂർത്തിയാവാത്തതിനാൽ 25 ഓളം വരുന്ന പ്രതികൾ ബഹളം വെക്കുകയും അകമ്പടി ഡ്യൂട്ടിയിലുണ്ടായ പോലിസ് ഉദ്യോഗസ്ഥർക്കു നേരെ കൈയേറ്റം ചെയ്യുന്നത് വരെയുള്ള സംഭവം ഉണ്ടാവുകയും പ്രതികളുടെ ബന്ധുക്കളും സുഹ്യത്തുക്കളും എന്ന് സംശയിക്കുന്ന ഒട്ടേറെ പേർ പ്രതികൾ വന്ന വാഹനം വളയുകയും ചെയ്തു തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൂടുതൽ ഫോഴ്സ് ആശുപത്രി പരിസരത്തെക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു എന്നാൻ 10.30 മണിയായിട്ടും വൈദ്യ പരിശോധന നടത്തുകയോ സർട്ടിഫിക്കറ്റ് അനുവദിക്കുകയോ ചെയ്തില്ല ഇതിനിടയിൽ ബഹു JFC M I മജിസ്ട്രേറ്റ് കോടതി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടും കോടതിയിൽ ഹാജരാക്കാൻ വൈകിയതിൽ SI ശ്രീജിത്ത് കൊടേരിയോട് വിശദികരണം ആവശ്യപെടുകയും തുടർന്ന് 10.45 മണിയോട് കൂടി ടൗൺ SI ജില്ലാ ആശുപത്രിയിൽ എത്തുകയും പ്രതികളുടെയും മറ്റ് ബന്ധുക്കളുടെയും ബഹളവുംമറ്റും കാരണം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിടാൻ സാധ്യതയും മറ്റ് അനിഷ്ട സംഭവങ്ങൾക്കും കാരണമായേക്കാവുന്ന തിനാൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണുകയും സ്ഥിതിഗതികളുടെ ഗൗരവം ഡോക്ടറെ മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുകയും ചെയ്തു എന്നാൽ ഡോക്ടർമാരുടെ സമരം നടക്കുന്നതിനാൽ അതിന്റെ ചർച്ചയുടെ പുരോഗതിക്ക് കാത്തിരിക്കുകയാണെന്നും സമരവുമായി ബന്ധപെട്ട് ഡോക്ടർക്കുള്ള വിഷമങ്ങൾ നല്ല നിലയിൽ  പറയുകയും തുടർന്ന് ടൗൺ SI അവിടെ നിന്നും പോകുകയും ചെയ്തിട്ടുള്ളതാണ് ആ സമയം വളരെ നല്ല ബന്ധത്തോടെ പിരിയുകയും ചെയ്ത ഡോക്ടർ പിന്നീട് പരാതി കൊടുത്തത് മറ്റാരോ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാവാനാണ് സാധ്യത, അല്ലാതെ ഡോക്ടറുടെ പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ല തുടർന്ന് പുലർച്ചെ നാലു മണിയോട് കൂടിയാണ്  നടപടികൾ പൂർത്തിയാക്കി പ്രതികളെ സബ് ജയിലിൽ എത്തിച്ചത് സാധാരണ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീരേണ്ട നടപടികളാണ് ഇത്രയധികം വൈകിയത്  എന്നും കണ്ണൂർ വാർത്തകളെ അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: