സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രവിഹിതം അനുവദിക്കുക

ചെറുവത്തൂർ:
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രവിഹിതം ഉടൻ അനുവദി
ക്കണമെന്ന് കെ എസ് ടി എ ചെറുവത്തൂർ ഉപജില്ലാ കൌൺസിൽ ആവശ്യപ്പെട്ടു.ചന്തേര ജി.യു.പി.സക്കൂളിൽ വച്ച് നടന്ന കൌൺ
സിൽ ജില്ലാ ജോ.സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ സെക്രട്ടറി കെ.എം.ഈശ്വരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ട്രഷറർ എം.ഇ.ചന്ദ്രാംഗതൻ ,ജില്ലാ ജോ.സെക്രട്ടറി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമയി ഉപജില്ലയിൽ വന്ന ഒഴിവിലേക്ക് എൻ.കെ.ജയദീപ് സെക്രട്ടറി ,ജോ.സെക്രട്ടറിമാരായി പി.കെ.മുരളീകൃഷ്ണൻ ,ഇന്ദു പുറവങ്കര കെ.വി.സുരേഷ് രാഗേഷ്.പി പ്രസിഡന്റ്.വൈസ് പ്രസിഡന്റുമാരായി അശോകൻ മടയമ്പത്ത്,എം.പി.രാജമല്ലി,അനിൽകുമാർ.ടി.എസ് , ട്രഷററായി കെ.വി.പത്മനാഭൻഎന്നിവരെയും തെരഞ്ഞെടുത്തു.എൻ.കെ.ജയദീപ് നന്ദി പറഞ്ഞു.