സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ സ്പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടി ഗോവിന്ദൻ ട്രോഫിക്കായി നടക്കുന്ന സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റിന്റെ സംഘാടക ഓഫീസ് ഉദ്ഘാടനം പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത നിർവ്വഹിച്ചു.
കിഴക്കെ കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ നന്മ വോളി അക്കാദമി ഗ്രൗണ്ടിൽ ഏപ്രിൽ 16 മുതൽ 19 വരെ ദിവസങ്ങളിലായാണ് സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളിബോൾ ടൂർണ്ണമെന്റ് നടക്കുക. വർക്കിംഗ് ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ആനന്ദൻ, എം. പ്രസാദ്, ടി. ബാലചന്ദ്രൻ , പി.പി കൃഷ്ണൻ, കെ.വി ദേവസ്യ, പി.ഗംഗാധരൻ, എൻ.വി സുനിൽ കുമാർ, സി.ഷിജിൽ, കുറ്റ്യാട്ട് രാജേഷ്, വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ ചടങ്ങിൽ സംബന്ധിച്ചു.