മരമില്ലിന് തീ പിടിച്ചു; ഒരു കോടിയുടെ നഷ്ടം

നീലേശ്വരം: കരിന്തളം കൊല്ലംപാറതലയടുക്കം പൊതുശ്മശാനത്തിനു സമീപത്തെ മരമില്ലിൽ തീപിടുത്തം. ഒരു കോടിയുടെ നാശനഷ്ടം . ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മാസ്സ് വുഡ് ജോസിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് കഴിഞ്ഞ ഒരു വർഷമായി ചിറ്റാരിക്കാൽ അതിരു മാവിലെ ജെയിംസ് വാടകക്കെടുത്ത് പ്രവർത്തിച്ചു വരികയാണ്. മരമില്ലിനോട് ചേർന്ന് മാതാ ഫർണ്ണിച്ചർ വർക്ക് സ് ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. 25 ലക്ഷത്തോളം രൂപ വിലവരുന്ന മേശ ,കട്ടിൽ കസേര, വാതിൽ എന്നിവയും മരഉരുപ്പടികളും കെട്ടിടവും പൂർണ്ണമായും കത്തിനശിച്ചു. സ്ഥാപനത്തിലെ ജനറേറ്റർ , മരങ്ങൾ ,ഇലക്ട്രിക്കൽ വയറിങ്, യന്ത്രങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. കാഞ്ഞങ്ങാട്.,തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ മൂന്നു യൂണിറ്റ് ഫയർ എഞ്ചിനുകളും ഓടി കൂടിയ നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ട പ്രയത്നഫലമായാണ് തീ അണച്ചത്. തൊട്ടടുത്ത് തന്നെ മറ്റൊരു മരമില്ലും പ്രവർത്തിക്കുന്നുണ്ട്. സമീപത്തേക്ക് തീ പടർന്നെങ്കിലും തക്ക സമയത്ത് തീ അണക്കാനായതിനാൽ ദുരന്ത മൊഴിവായി. വിവരമറിഞ്ഞ് നീലേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു.