ഗാർഹിക പീഡനം

തളിപ്പറമ്പ്.വിവാഹശേഷം കൂടുതൽ സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. കുറ്റ്യേരിനെല്ലിപറമ്പ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വളക്കൈ സ്വദേശിയായ പി പി. റുബൈസി (34)ൻ്റെയും വീട്ടുകാരുടെയും പേരിൽ പോലീസ് കേസെടുത്തത്.2016 നവമ്പർ 27 നായിരു ന്നു ഇവരുടെ വിവാഹം. പിന്നീട് സ്വർണ്ണം കുറഞ്ഞു പോയെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി.