സർക്കാർ ധൂർത്ത് ഒഴിവാക്കിയാൽ വൃദ്ധസദനത്തിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കും; അഡ്വ. മാർട്ടിൻ ജോർജ്ജ്

അഴീക്കോട്: സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ വൃദ്ധസദനത്തിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്. അഴീക്കോട് ബ്ലോക്ക് കോൺഗ്രസിൻ്റെ’ ആഭിമുഖ്യത്തിൽ സർക്കാർ വൃദ്ധസദനം അടച്ചുപൂട്ടല്ലേ എന്ന മുദ്രാവാഖ്യവുമായി നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം കുറ്റവാളിളെ സംരക്ഷിക്കാൻ കോടികൾ ചിലവഴിച്ച് സൂപ്രീം കോടതിയിൽ പോകാൻ സർക്കാറിന് സാമ്പത്തിക പ്രതിസന്ധി ഇല്ല. അതുപോലെ സ്വന്തക്കാർക്ക് അരലക്ഷത്തോളം ശമ്പളം വർദ്ധിപ്പിച്ചുനൽകുന്നതിനും മടിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ വിധ സുഖസൗകര്യങ്ങളോടെയുള്ള ആഘോഷപരമായാണ് ജീവിക്കുന്നത്. വൃദ്ധസദനത്തിലെ പാവപ്പെട്ട ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നതിൽ സാമ്പത്തിക പ്രതിസസ്പിയല്ല സർക്കാറിന്റെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹംപറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ടി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറിമാരായ ടി.ജയകൃഷ്ണൻ , ബിജു ഉമ്മർ , മണ്ഡലം പ്രസിഡന്റ് ടി.എം. മോഹനൻ . സി.സജിത്ത്, കയക്കൂൽ രാഹുൽ , ജാഫർ മാങ്കടവ്, എ.പി. സദ്ധിഖ്, വി.വി. സജിത്ത് കെ.പി. റാഷിദ്, കെ.കെ. ബീന
എന്നിവർ സംസാരിച്ചു.