വില്‍പനക്കായി സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി യുവാവ് കേളകം പോലീസിന്റെ പിടിയില്‍

കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി. കൊട്ടിയൂര്‍ കണ്ടപ്പുനത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശി ഒരുമനയൂര്‍ അജയകുമാറിനെയാണ് കേളകം എസ് ഐ ജാന്‍സി മാത്യുവും സംഘവും കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ വെച്ച് ഇന്നലെ അരക്കിലോ കഞ്ചാവുമായി പിടികൂടിയത്. കേളകത്തും പരിസര പ്രദേശങ്ങളിലും ഇയാള്‍ കഞ്ചാവ് ഉള്ളപ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്പന നടത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്