അഗ്രോ ഫുഡ്സ് ഇൻഡസ്ട്രീസ് ഉദ്ഘാടനം 21 ന്, പി പി ദിവ്യ നിർവ്വഹിക്കും

പയ്യന്നൂർ.പ്രവാസിയുടെ നേതൃത്വത്തിൽകാങ്കോലിൽ പ്രവർത്തനമാരംഭിക്കുന്ന ഉണക്കിയ പഴവർഗങ്ങളുടെ ഉൽപാദന രംഗത്ത് ചുവട് വെക്കുന്ന
അഗ്രോ ഫുഡ്സ് ഇൻഡസ്ട്രീസ് ഉദ്ഘാടനം 21 ന് പയ്യന്നൂരിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി. ദിവ്യ ഉദ്ഘാടനം നിർവ്വഹിക്കും. കാങ്കോൽ- ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി.സുനിൽകുമാർ അധ്യക്ഷത വഹിക്കും.പ്രൊപ്രൈറ്റർ ഷാജി കെ.സി.സ്വാഗതം പറയും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പത്മിനി, വാർഡ് മെമ്പർ പി.എം.വത്സല, ഉപജില്ല വ്യവസായ ഓഫീസർ ഗിരീഷ്കുമാർ കെ.പി., വ്യവസായ വികസന ഓഫീസർ ശ്രീകാന്ത്.പി പി., മാത്തിൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.ശശിധരൻ, കാങ്കോൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസി ഡണ്ട് പി.പി.സിദിൻ, പ്രവാസി അസോസിയേഷൻ അംഗം പി. വി.ഗോപാലകൃഷ്ണൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കെ വി .പവിത്രൻ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ അഗ്രോ ഫുഡ്സ് ഇൻഡസ്ട്രീസ്മാനേജർ ഷാജി.കെ.സി., അഡ്വ.പി പി.സിദിൻ, പഞ്ചായത്തംഗം പി.എം.വത്സല, പി.ആർ.ഒ.കെ വി പവിത്രൻ എന്നിവർ പങ്കെടുത്തു.