ഗാർഹികമാലിന്യ സംസ്ക്കരണം
നഗരസഭ ബൊക്കാഷി ബക്കറ്റ് വിതരണം തുടങ്ങി

പയ്യന്നൂർ :നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വീട്ടുമാലിന്യം സംസ്ക്കരണത്തിനുള്ള ബൊക്കാഷി ബക്കറ്റ് വിതരണം ആരംഭിച്ചു. വെള്ളൂർ സംസ്ക്കാരിക നിലയത്തിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.വി.സജിത, ടി.പി. സമീറ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ ഇ. ഭാസ്ക്കരൻ, ഇ.കരുണാകരൻ, പി.വി. സുഭാഷ്, ടി. ദാക്ഷായണി, ഒ.സുമതി, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് എന്നിവർ സംസാരിച്ചു.

ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽസ് എം.ഡി. രാജീവൻ കെ.പി. ജൈവമാലിന്യ സംസ്ക്കരണ രീതികളെ കുറിച്ച് ക്ലാസ്സെടുത്തു.

വീടിനകത്ത് വച്ച് തന്നെ ഉപയോഗിക്കാവുന്നതും ,അടുക്കള മാലിന്യങ്ങൾ എളുപ്പത്തിൽ വളമാക്കി മാറ്റാന്‍ പറ്റുന്നതുമായ സംവിധാനമാണ് ബൊക്കാഷി ബക്കറ്റ് .

72 ലക്ഷം രൂപ ചിലവിൽ
2536 കുടുംബങ്ങൾക്കാണ് ബക്കറ്റ് വിതരണം ചെയ്യുന്നത്. 2840 രൂപ വിലയുള്ള ബക്കറ്റിന്റെ 10 ശതമാനം ഗുണഭോക്താക്കളും 90 ശതമാനം നഗരസഭയും വഹിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശുചിത്വ മിഷൻ അംഗീകൃത എജൻസിയായ ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽസാണ് ബക്കറ്റ് വിതരണത്തിനായി നൽകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: