സംഘാടക സമിതി രൂപീകരിച്ചു


പയ്യന്നൂർ: പാവങ്ങളുടെ വക്കീൽ എന്നറിയപ്പെട്ടിരുന്ന അഡ്വ: പി വി കെ നമ്പൂതിരിയുടെ ജന്മ ശതാബ്ദി വാർഷിക സമാപനം ഏപ്രിൽ 8 ന് പി വി കെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോറോത്ത് വെച്ച് നടക്കും. സംഘാടക സമിതി രൂപീകരണം സിപിഐ എം ജില്ലാ കമ്മറ്റി മെമ്പർ വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം അമ്പു അധ്യക്ഷത വഹിച്ചു. പി വി സത്യനാരായണൻ വിശദീകരണം നടത്തി. വി.കുഞ്ഞികൃഷ്ണൻ ,എംരാമകൃഷ്ണൻ , വി ബാലൻ, ഇ.പി കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. അഡ്വ: പി വി കെ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പി.വി രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും കെ.വി പ്രകാശൻ നന്ദിയും പറഞ്ഞു. ഏപ്രിൽ 8 ന് സമാപന യോഗത്തിന് ശേഷം അലോഷിയുടെ ഗസൽ സന്ധ്യ അരങ്ങേറും.
ഭാരവാഹികൾ
കെ.വി ലളിത (ചെയർമാൻ)
എൻ സുധ, കെ.വി ഭവാനി, വി. ബാലൻ, എം ഗൗരി (വൈസ് ചെയർമാൻമാർ)
എം അമ്പു (കൺവീനർ)
എ.വി കുഞ്ഞിക്കണ്ണൻ, പി.രവീന്ദ്രൻ ,കെ.വി പ്രകാശൻ , പി.പി ലീല (ജോ: കൺവീനർമാർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: