30 ലക്ഷം തട്ടിയെടുത്തതായി പരാതി

കണ്ണൂർ: ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച്സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച പയ്യാമ്പലം സ്വദേശിയുടെ 30 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കണ്ണൂർ പയ്യാമ്പലം സ്വദേശി അബ്ദുൾ നിസാറിൻ്റെ പരാതിയിലാണ് താണയിൽ പ്രവർത്തിക്കുന്ന ബഹാദാറീആൾട്ടേർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പങ്കാളിതാണയിലെ മുഹമ്മദ് അഷറഫിനെതിരെ പോലീസ് കേസെടുത്തത്. ലാഭവിഹിതം വാഗ്ദാനം നൽകി2016 ജൂൺ 19 ന് 30 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നും പിന്നീട് പലിശയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.