മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം.

പയ്യന്നൂർ നഗരസഭ ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ സ്കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ എം. ആനന്ദൻ, ബി.കൃഷ്ണൻ , എൻ.ലത നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പ്രഭാഷ്ലാൽ, പ്രമോട്ടർമാരായ തമ്പായി എം, അതിൽ .കെ. എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: